ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. എൽഡിഎഫിൻ്റെ ഒരു സ്ഥാനാർഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓൺലൈൻ പ്രചാരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്തിൻ്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അന്വേഷണം പൂർത്തിയായാൽ പിണറായി വിജയന് പുറത്തിറങ്ങാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.