മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകള്ളക്കടത്ത് കേസില്‍ അന്വേഷണം തന്നിലേക്ക് എത്തുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്നും ചെന്നിത്തല.
പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരം മാറി. അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടെ എന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. എന്നാല്‍ തന്റെ ഓഫീസിലുള്ള കൂടുതല്‍ പേര്‍ക്ക് കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഭാവം മാറി.
പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസ് എടുക്കുകയാണ്. സോളാര്‍ കേസിലെ സത്യം ഇപ്പോള്‍ പുറത്തുവന്നു. ബിജു രമേശിന് പിന്നിലും ആരോ ഉണ്ട്. കള്ളക്കേസ് എടുത്ത് പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാമെന്ന് കരുതേണ്ട. കള്ളക്കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.