HomeKeralaസത്യം പുറത്തുവരും

സത്യം പുറത്തുവരും

സോളാര്‍ കേസില്‍ സത്യം എന്തായാലും പുറത്തുവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സത്യം പുറത്തുവരും, അത് എല്ലാവര്‍ക്കും അറിയാം.

സോളാര്‍ കേസില്‍ താനായിട്ട് പുനരന്വേഷണം ആവശ്യപ്പെടുന്നില്ല. അന്ന് കേസിന്റെ അന്വേഷണത്തിനായി വലിയ തുക ചെലവായി. താന്‍ ഒരു ദൈവ വിശ്വാസിയാണ്. അന്ന് ആരോപണം വന്നപ്പോള്‍ അമിതമായി ദുഖിച്ചില്ല, ഇപ്പോള്‍ വെളിപ്പെുത്തല്‍ വരുമ്പോള്‍ സന്താഷിക്കാനുമില്ല. കാരണം സത്യം എന്നായാലും പുറത്തുവരുമെന്ന് അറിയാമായിരുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Most Popular

Recent Comments