ബാര്‍ കോഴ കേസില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. ബാര്‍ കോഴ കേസില്‍ പേരി പറയാതിരിക്കാന്‍ രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിലൂടെ കാല് പിടിച്ച് പറയുംപോലെ അപേക്ഷിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഭാര്യ രാഷ്ട്രിയത്തില്‍ ഇടപെടാറില്ലെന്നും രമേശ് പറഞ്ഞു.