മാരുതിക്ക് പകരക്കാരനായി എത്തുന്ന ജിംനി എസ് യു വി യാഥാര്‍ഥ്യത്തിലേക്ക്. ഡല്‍ഹി ഓട്ടോ എക്‌സപോയില്‍ ജിംനി അവതരിപ്പിച്ചു. ജിംനിയുടെ സിയേറ മോഡലാണ് അവതരിപ്പിച്ചത്.

ആഡംബര എസ് യു വി കളുടെ രൂപത്തിലാണ് ജിംനി ഇറങ്ങുക. ബോക്‌സി രൂപത്തില്‍ ഡ്യുവല്‍ ടോണ്‍ നിറമുള്ള എക്‌സ്റ്റീരിയര്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബമ്പര്‍, ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീല്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം തുടങ്ങി ഒട്ടേറെ പുതുമകള്‍ ഉണ്ടാവും.

3395 എംഎം നീളവും, 1475 എംഎം വീതിയും ഉണ്ടാവും. ഓഫ് റോഡ് ഉദ്ദേശമുള്ളതിനാല്‍ 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും കമ്പനി വാഗ്ദാനം നല്‍കുന്നു. 1.5 ലിറ്റര്‍ കെ 15 ബി പെട്രോള്‍
എഞ്ചിനാണ് ജിംനിക്ക് കരുത്തു നല്‍കുക. ഇത് 102 പിസ് പവറും 130 എന്‍എം ടോര്‍ക്കും നല്‍കും.