സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സി എ ജി റിപ്പോർട്ടും സിൻസും വിഷയമാകും

0

പൊലീസിനും ഡിജിപിക്കുമെതിരായ സിഎ‍‍ജി റിപ്പോര്‍ട്ട് വിവാദമായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവന്തപുരത്ത്. സിംസ് പദ്ധതിയിലെ വിവാദവും ചർച്ചയായേക്കും .
തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടർ പട്ടിക വേണ്ടെന്ന കോടതി ഉത്തരവാണ് മറ്റൊരു അജണ്ട.
തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വിവാദങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള കുറുക്കു വഴികൾ തന്നെയാവും തീരുമാനിക്കുക.
ഉണ്ട, തോക്ക് വിവാദം യു ഡി എഫ് കാലത്താണ് നടന്നത് എന്ന പ്രചാരണത്തിൽ ഊന്നിയുള്ള പ്രതിരോധം ശക്തമാക്കിയേക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പറഞ്ഞ് പ്രതിപക്ഷവും ബിജെപിയും ഇതിനകം സര്‍ക്കാരിനെതിരെ ശക്തമായി രംഗത്ത് വന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. പന്തീരാങ്കാവ് യു എ പി എ കേസിലും പോംവഴി തേടേണ്ടിവരും. അല്ലെങ്കിൽ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന്റെ മൂർച്ച കുറയും. ഇത്തരം കാര്യങ്ങളെല്ലാം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കും.