അഴിയെണ്ണുമെന്നായപ്പോള്‍ ഐസക്ക് ബഹളം വെക്കുന്നു

0

കിഫ്ബിയില്‍ നടക്കുന്ന അഴിമതി കണ്ടെത്തുകയും അഴിയെണ്ണേണ്ടി വരുമെന്നും ആയപ്പോള്‍ മന്ത്രി തോമസ് ഐസക്ക് ബഹളം വെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്ന മന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

രാഷ്ട്രീയ ദുഷ്ടലാക്കിന് വേണ്ടി ഏത് തരം താണ പ്രതികരണവും അദ്ദേഹം നടത്തുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ കാണുന്നത്. ട്രാന്‍സ്ഗ്രില്‍ഡ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നത്. 2500 കോടി രൂപയുടെ പദ്ധതിക്ക് 4500 കോടി ആയി. അത് കിഫ്ബി പണമാണ്. അതിന് ഇതുവരെയും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

കിഫ്ബിയില്‍ നിന്ന് പണം ലഭ്യമാക്കി 850 കോടി രൂപയുടെ പദ്ധതിയായിരുന്നു കൊച്ചിയിലെ ക്യാന്‍സര്‍ സെന്ററിന് വേണ്ടി നിര്‍മിച്ച കെട്ടിടം. അത് പകുതി വെച്ച് ഇടിഞ്ഞ് താഴേക്ക് പോകുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.