കിഫ്ബിയില്‍ നടക്കുന്നതെല്ലാം അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ എല്ലാം പുറത്തുവരും. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. സര്‍ക്കാര്‍ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള നീക്കത്തിലാണ്. ശക്തമായ തുടര്‍ നടപടികള്‍ പ്രതിപക്ഷം ആലോചിക്കുകയാണ്.
സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നീക്കം നടത്തും. വിഷയത്തില്‍ രാഷ്ട്രപതിക്ക് പരാതി നല്‍കും. നിയമവിദഗ്ദരുമായി കൂടിയാലോചന നടക്കുകയാണ്. സിഎജി റിപ്പോര്‍ട്ട് മന്ത്രി പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.