സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

0

സത്യജിത് സിനിമകളിലൂടെ പ്രശസ്തനായ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സത്യജിത് റേയ്‌ക്കൊപ്പം മൂന്ന് പതീറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച കലാകാരനായിരുന്നു അദ്ദേഹം. അഭിനേതാവ് എന്നതിനപ്പുറം കവിയും എഴുത്തുകാരനും നടകക്കാരനും ഒക്കെയായിരുന്നു. തന്റെ മുഖം ക്യാമറക്ക് ചേര്‍ന്നതല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അദ്ദേഹമാണ് പിന്നീട് ബംഗാളി സിനിമയുടെ മുഖമായത്. ചാരുതല, അഭിജാന്‍, ആരണ്യേര്‍ ദിന്‍ തുടങ്ങിയ നിരവധി സിനിമകളിലെ നായകനായി ജനഹൃദയങ്ങള്‍ കീഴടക്കാന്‍ അദ്ദേഹത്തിനായി.

മൂന്ന് തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. പദ്മശ്രീ, പദ്ഭൂഷണ്‍ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നല്‍കിയ രാജ്യം ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ബഹുമതിയും ലീജ്യന്‍ ഓഫ് ഓണര്‍ ബഹുമതിയും സ്വന്തമാക്കി. ദീപ ചാറ്റര്‍ജിയാണ് ഭാര്യ. പൗലാമി ബോസ്, സൗഗത ചാറ്റര്‍ജി എന്നിവരാണ് മക്കള്‍.