കോവിഡ് വ്യാപന നിയന്ത്രണത്തിനായി ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. നിരോധനാജ്ഞ തുടരണോയെന്ന് കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലെ നിരോധനാജ്ഞയാണ് ഇന്ന് അവസാനിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇളവുകള്‍ ഉണ്ടാകാനാണ് സ്ധ്യത.