നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് എന്‍ഫോഴ്‌സ്‌മെന്റിന്റെ മറുപടി. നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അധികാരമുണ്ടെന്നും ഇഡി മറുപടി നല്‍കി. നിയമസഭ സെക്രട്ടറിക്കാണ് മറുപടി നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാലാണ് ഫയലുകള്‍ വിളിപ്പിച്ചതെന്നും ഇഡി മറുപടിയില്‍ പറഞ്ഞു.