രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപാവലി ആഘോഷം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്നും എല്ലാവരും ആരോഗ്യം ഉള്ളവരായിരിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. സൈനികര്‍ക്കായി ഒരു ദീപം തെളിയിക്കണമെന്നും മോദ് അഭ്യര്‍ഥിച്ചു.
ഈവര്‍ഷത്തെ ദീപാവലി ആഘോഷവും സൈനികര്‍ക്ക് ഒപ്പമാണ് പ്രധാനമന്ത്രി ചെലവഴിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മെറിലെ ക്യാമ്പിലാണ് സൈനികര്‍ക്കൊപ്പം മോദി ആഘോഷിക്കുക. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ദീപാവലി ആഘോഷം എന്നും സൈനികര്‍ക്കൊപ്പമാണ്.