വൈകി വന്ന വിവേകം എന്നാണ് കോടിയേരി ബാലകൃഷ്ണന്റെ രാജിയെ കുറിച്ച് പറയാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ തന്നെ ഒഴിയേണ്ടതായിരുന്നു. മകന്റെ പേരിലെ വിവാദങ്ങള്‍ ഏല്‍പ്പിച്ച പരിക്കില്‍ നിന്ന് സിപിഎമ്മിനെ രക്ഷിക്കാന്‍ രാജികൊണ്ട് കഴിയും എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കരുതുന്നത്. അത് വെറും മിഥ്യയാണ്. കോടിയേരി ബാലകൃഷ്ണന് പകരം വന്നത് എ വിജയരാഘവനാണ്. ഇങ്ങനെയുള്ള ആളുകളെയാണ് ചുമതല ഏല്‍പ്പിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
പാര്‍ടി വേറെ മകന്‍ വേറെ എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടും ഒന്നാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ കാണിച്ച പാതയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലുള്ളത്. മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ഇനിയും സര്‍ക്കാരിന് ആവില്ല. സര്‍ക്കാര്‍ പിരിച്ചുവിട്ട് ജനവിധ തേടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.