ബീഹാറില്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ്‌കുമാര്‍ തിങ്കളാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. വിജയം നേടിയിട്ടും മൗനത്തിലായിരുന്ന നിതീഷ് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിതീഷ് സ്ഥാനമേറ്റെടുക്കുന്നത്. അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയായി ഇരിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്ന വാദത്തിലായിരുന്നു നിതീഷ്‌കുമാര്‍.
തുടര്‍ച്ചായായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാവുന്നത്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ ലഭിക്കും.