പാര്‍ടിക്കും മക്കള്‍ക്കും എതിരെ ഉയരുന്ന വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. പാര്‍ടി കേന്ദ്രകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചെങ്കിലും അണികളുടെ മുന്നില്‍ വികൃതമായ മുഖവുമായി തെരഞ്ഞെടുപ്പ് നേരിടുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്ന തിരിച്ചറിവിലാണ് സ്ഥാനമാറ്റം. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്രകമ്മിറ്റിയംഗവുമായ എ വിജയരാഘവനാണ് പകരക്കാരന്‍.
ചികിത്സക്കായി മാറി നില്‍ക്കണം എന്ന കോടിയേരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ നേരത്തെ ചികിത്സക്കായി അമേരിക്കയില്‍ പോയപ്പോള്‍ പകരം ചുമതല ആര്‍ക്കും കോടിയേരി നല്‍കിയിരുന്നില്ല. സംസ്ഥാന പാര്‍ടിയില്‍ ബിനീഷ് വിഷയത്തില്‍ ഒറ്റപ്പെട്ടു എന്ന പ്രതിഷേധവും കോടിയേരിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.