ബീഹാറില്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ജനം വിജയിപ്പിച്ചു. അതുകൊണ്ട് ബിഹാറില്‍ എന്‍ഡിഎ മന്ത്രിസഭ രൂപീകരിക്കും. ആരാണ് മുഖ്യമന്ത്രിയാകുക എന്നത് മുന്നണി തീരുമാനിക്കും. അടുത്ത ആഴ്ച താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്ത നിതീഷ് നിരാകരിച്ചു. നാളെ എന്‍ഡിഎയിലെ കക്ഷികള്‍ യോഗം ചേരും. തീരുമാനം മുന്നണി എടുക്കുമെന്നും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു.