സംസ്ഥാനം ഭരിക്കുന്നത് തോക്ക് കാണിച്ചാല്‍ ഭയക്കാത്ത നേതാവ്

0

സംസ്ഥാനം ഭരിക്കുന്നത് തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ടിയും നേതാവുമാണെന്ന് മന്ത്രി എ കെ ബാലന്‍. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷം. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പെടുത്തേണ്ട.

അന്വേഷണ ഏജന്‍സികളില്‍ ബിജെപിയും കോണ്‍ഗ്രസും സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്റെ തെളിവാണ് പ്രതികളുടെ മൊഴികള്‍ പുറത്ത് വരുന്നത്. മൊഴികള്‍ പുറത്തുവരുന്നത് അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കാണണം. സുപ്രീംകോടതി വിധിക്കെതിരാണ് ഇതെന്നും എ കെ ബാലന്‍ പാലക്കാട് പറഞ്ഞു. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി വരുന്നതിലായിരുന്നു മന്ത്രിയുടെ പ്രതികരണം.