HomeIndiaരണ്ട് ലക്ഷത്തി 65 അയ്യായിരം കോടിയുടെ മൂന്നാം സാമ്പത്തിക പാക്കേജ്

രണ്ട് ലക്ഷത്തി 65 അയ്യായിരം കോടിയുടെ മൂന്നാം സാമ്പത്തിക പാക്കേജ്

രാജ്യത്തെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ മൂന്നാം പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ട് ലക്ഷത്തി 65 അയ്യായിരം കോടിയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

തൊഴിലുറപ്പ് പദ്ധതിക്ക് നേരത്തെ പ്രഖ്യാപിച്ച 41 ആയിരം കോടിയ്ക്ക് പിന്നാലെ പതിനായിരം കോടി രൂപ കോടി മൂന്നാം പാക്കേജിലുണ്ട്. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയിലേക്ക് 18 ആയിരം കോടി നല്‍കും. ഇതിലൂടെ 12 ലക്ഷം വീടുകള്‍ നിര്‍മിക്കും. 78 ലക്ഷം തൊഴിലവസരമാണ് ലക്ഷ്യം. 15,000 രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ രണ്ട് വര്‍ഷത്തെ പിഎഫ് വിഹിതം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും.

കര്‍ഷകര്‍ക്കും പദ്ധതി ആനുകൂല്യം നല്‍കുന്നു. രാസവള സബ്‌സിഡിക്കായി 65 ആയിരം കോടി നീക്കിവെച്ചു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കരാറുകള്‍ക്കും ഇളവനുവദിച്ചു. സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവെക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു. നേരത്തെ ഇത് അഞ്ച് മുതല്‍ 10 ശതമാനമായിരുന്നു.

ചെറുകിട സ്ഥാപനങ്ങളുടേയും സംരഭകരുടേയും വായ്പ ഗ്യാരന്റി പദ്ധതിയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടി. സാങ്കേതികമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മൂന്നാം സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

Most Popular

Recent Comments