ബീഹാറില്‍ എന്‍ഡിഎ ലീഡ് 0.03 % മാത്രം

0

മഹാസഖ്യത്തെ തകര്‍ത്തെങ്കിലും ബീഹാറില്‍ എന്‍ഡിഎയുടെ ലീഡ് കേവലം 0.03 ശതമാനം മാത്രം. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിലുള്ള അന്തരം 12,768 ആണ്. ബിജെപിയേക്കാള്‍ ഒരു സീറ്റ് അധികമാണ് മഹാസഖ്യത്തിന് നേതൃത്വം നല്‍കുന്ന ആര്‍ജെഡിക്ക്. 110 സീറ്റാണ് മഹാസഖ്യത്തിന്. എന്‍ഡിഎക്ക് 123ഉം. 3.14 കോടി വോട്ടര്‍മാരാണ് ആകെ പോള്‍ ചെയ്തത്. ഇതില്‍ എന്‍ഡിഎ വിഹിതം 1,57,01,226 ഉം മഹാസഖ്യത്തിന് 1,56,88,458 ഉം. അതായത് എന്‍ഡിഎക്ക് 37.26 ശതമാനം ലഭിച്ചപ്പോള്‍ മഹാസഖ്യം സ്വന്തമാക്കിയത് 37.23 ശതമാനവും.