കളി തുടങ്ങിയിട്ടേ ഉള്ളൂ..ഉദ്ദവിന് അര്‍ണബിൻ്റെ വെല്ലുവിളി

0

ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി വര്‍ധിത വീര്യത്തില്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ പരസ്യമായി വെല്ലുവിളിക്കുകയാണ് അര്‍ണബ്.

ഉദ്ദവ് താക്കറെ, നിങ്ങള്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ, നിങ്ങള്‍ തോറ്റിരിക്കുന്നു. നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. നിങ്ങള്‍ എന്നെ ഒരു പഴയ വ്യാജ കേസിലാണ് അറസ്റ്റ് ചെയ്തത്. എന്നോട് ക്ഷമ ചോദിച്ചുമില്ല. കളി തുടങ്ങിയിട്ടേ ഉള്ളൂ. ജയിലില്‍ ഇരിന്നും എനിക്ക് ചാനല്‍ ലോഞ്ച് ചെയ്യാന്‍ കഴിയും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് അര്‍ണബ് പറഞ്ഞു.

എല്ലാ ഭാഷയിലും ചാനല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും അര്‍ണബ് നടത്തി. അന്താരാഷ്ട്ര മാധ്യമലോകത്തും റിപ്പബ്ലിക്ക് ടിവിയുടെ സാന്നിധ്യമുണ്ടാകുമെന്നും അര്‍ണബ് ഗോസ്വാമി പ്രഖ്യാപിച്ചു.