വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് സിബിഐ. നുണ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളതെന്ന് സിബിഐ പറയുന്നു. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്നായിരുന്നു സോബിയുടെ മൊഴി. റൂബിന്‍ തോമസ് സംഭവ സ്ഥലത്ത് ഉണ്ടെന്ന് സോബിന്‍ പറഞ്ഞത് നുണയാണെന്ന് കണ്ടെത്തി. റൂബിന്‍ തോമസ് ബാലഭാസ്‌ക്കര്‍ മരിക്കുമ്പോള്‍ ബംഗളുരുവില്‍ ആയിരുന്നു. എന്നാല്‍ കള്ളക്കടത്ത് സംഘവുമായുളള ബന്ധം അന്വേഷിക്കുന്നുണ്ടെന്ന് സിബിഐ അറിയിച്ചു.





































