അതിര്‍ത്തിയില്‍ നേരിയ പ്രതീക്ഷ

0

ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ നേരി സമാധാന പ്രതീക്ഷ. പാങ്‌ഗോഗ് താഴ്വരയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്. മൂന്ന് ഘട്ടമായിട്ടായിരിക്കും സേനപിന്മാറ്റം. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും അതിര്‍ത്തിയില്‍ സൈനിക വിന്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചൈന വിപുലീകരിക്കുകയാണ്. ഇന്ത്യ അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ തുരങ്കപാത നിര്‍മിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഉപഗ്രഹ ദൃശ്യങ്ങളിലാണ് ഇതുമായുള്ള വിവരങ്ങള്‍ പുറത്തായത്. സൈനികരെ എളുപ്പം അതിര്‍ത്തിയില്‍ എത്തിക്കാനാണ് ഇതെന്നാണ് സൂചന.