തദ്ദേശഭരണ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

0

സംസ്ഥാനത്ത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. അടുത്ത് വ്്യാഴാഴ്ച, നവംബര്‍ 19 വരെ സമര്‍പ്പിക്കാം. 20ന് സൂക്ഷ്മ പരിശോധനയാണ്. 23 വരെ പത്രിക പിന്‍വലിക്കാവുന്നതാണ്. ഡിസംബര്‍ 8,10, 14 തിയതികളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 16നും. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.