സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബംഗളുരുവിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ ബിനീഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ നര്‍ക്കോട്ടിക്ക് ബ്യൂറോ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും.