ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഫലം വന്നു. വിജയം എന്‍ഡിഎക്കൊപ്പം. 125 സീറ്റ് നേടി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. നിതീഷ് കുമാര്‍ എന്ന ജെഡിയു മുഖ്യമന്ത്രി നാലാമതും മുഖ്യമന്ത്രിയാകും. നിരവധി പാര്‍ടികളുടെ കൂട്ടായ്മയായ മഹാഗഡ്ബന്ധന്‍ എന്ന മഹാസഖ്യം 110 സീറ്റുകള്‍ നേടി.
ശത്രുക്കളായ പാര്‍ടികളുടെ കൂട്ടായ്മയായിരുന്നു മഹാസഖ്യം. എക്‌സിറ്റ് പോളുകളെ തള്ളിയായിരുന്നു ബീഹാറിലെ ഫലം. ഇന്ന് പുലര്‍ച്ചെ നാലിനാണ് വോട്ടെണ്ണല്‍ തീര്‍ന്നത്. ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 75 സീറ്റുണ്ട്. 74 സീറ്റുമായി ബിജെപി രണ്ടാമത്തെ വലിയ കക്ഷിയായി. ജെഡിയുവിന് 43 സീറ്റുണ്ട്.