ബിഹാറിലെ അനിശ്ചിതത്വം അവസാനിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം. നിലവില്‍ 124 സീറ്റില്‍ എന്‍ഡിഎ മുന്നിലോ വിജയിക്കുകയോ ചെയ്തിട്ടുണ്ട്. 111 സീറ്റാണ് മഹാസഖ്യത്തിന്റെ അക്കൗണ്ടില്‍. ചെറിയ മാറ്റങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും എന്‍ഡിഎ 122 എന്ന മാന്ത്രിക സംഖ്യ നേടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒവൈസിയുടെ മജ്‌ലിസ് പാര്‍ടിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പിലെ കറുത്ത കുതിരകള്‍. ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിരാഗിന്റെ എല്‍ജെപി ഒന്നുമല്ലാതായി. ഇടതുകക്ഷികളും വന്‍ കുതിപ്പ് നടത്തി. 16 ഇടങ്ങളില്‍ അവര്‍ മുന്നിലെത്തി.