വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ കനത്ത ചൂടുണ്ടാവുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രണ്ടുമുതല്‍ നാല് ഡിഗ്രി വരെ താപനില കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂടിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.