HomeKeralaഭൂ പരിഷ്കരണ നിയമം: ഗൗരിയമ്മയെ തള്ളി സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി

ഭൂ പരിഷ്കരണ നിയമം: ഗൗരിയമ്മയെ തള്ളി സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി

കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഭൂപരിഷ്കരണ നിയമത്തിൽ കെ ആർ ഗൗരിയമ്മയെ തള്ളി സിപിഐ. നിയമം അവതരിപ്പിക്കാൻ തയ്യാറാവാതിരുന്ന ഗൗരിയമ്മയെ നിർബന്ധിക്കുകയായിരുന്നു എന്നും സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. പിറവത്ത് ഭൂപരിഷ്കരണ നിയമത്തിന്റെ അൻപതാം വാർഷികാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

1969ൽ റവന്യു മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ചത് സി പി ഐയുടെ നിർബന്ധം മൂലമാണ്. 1963ൽ ആർ ശങ്കർ സർക്കാർ റവന്യൂ മന്ത്രിയായിരുന്ന പി റ്റി ചാക്കോയുടെ നേതൃത്വത്തിലാണ് കേരള ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്, എന്നാൽ ഒരുപാട് അപാകതകൾ ഉണ്ടായിരുന്ന ഈ നിയമം ജന്മികൾക്ക് അനുകൂലവും സാധാരണക്കാർക്ക് പ്രതികൂലവും ആയിരുന്നു. പിന്നീട് അച്യുതമേനോന്റെ നേതൃത്വത്തിൽ ഭേദഗതി ചെയ്തതാണ് ഭൂപരിഷ്കരണ നിയമം. എന്നാൽ നിയമം നിയമസഭയിൽ അവതരിപ്പിക്കാൻ റവന്യൂ മന്ത്രി ആയിരുന്ന ഗൗരിയമ്മ തയ്യാറായില്ല.

1969 ഒക്ടോബറിൽ നിയമസഭ പിരിഞ്ഞ ശേഷം മന്ത്രിസഭ ചേരുകയും സി പി ഐ മന്ത്രിമാരും മറ്റു മന്ത്രിമാരും ഭൂപരിഷ്കരണ നിയമം അവതരിപ്പിക്കാൻ ഗൗരിയമ്മയെ നിർബന്ധിക്കുകയായിരുന്നു അങ്ങനെയാണ് അവർ ഭൂപരിഷ്കരണ നിയമം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. പിന്നീട് വന്ന അച്യുതമേനോൻ സർക്കാരാണ് ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്.അതോടെ ഭൂരഹിതരായ ഇരുപത്താറു ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ലഭിച്ചു. യഥാർത്ഥ ചരിത്രമിതായിരിക്കെ ചിലർ ചരിത്രത്തെ വക്രീകരിക്കുകയാണ്. അതിനായി അവർ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങൾ എഴുതുകയാണ് . സി പി ഐ സർക്കാർ നിയമപരമായി പാവപ്പെട്ടവന് നൽകിയ ഭൂമി പിടിച്ചു പറിച്ചു വാങ്ങിയതാണെന്നു വരുത്താനാണ് അവർ ശ്രമിക്കുന്നത്. കേരളത്തെ വികസനത്തിലേക്ക് നയിച്ചത് അച്യുതമേനോനാണ്. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ പോലും കേരളത്തിലെ ഇന്നത്തെ ഭരണകർത്താക്കൾ യോഗ്യരല്ലന്നും പ്രകാശ് ബാബു പറഞ്ഞു. സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു

Most Popular

Recent Comments