HomeWorldAmerica30 അമേരിക്കൻ ഹെലികോ‌പ്ടർ വാങ്ങും, ;ചെലവ് 25 ലക്ഷം കോടി; ഇന്ത്യ-യു.എസ് ധാരണ

30 അമേരിക്കൻ ഹെലികോ‌പ്ടർ വാങ്ങും, ;ചെലവ് 25 ലക്ഷം കോടി; ഇന്ത്യ-യു.എസ് ധാരണ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി 25 ലക്ഷം കോടി രൂപയുടെ ഹെലികോപ്‌ടർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്‌ടറുകൾ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എം.എച്ച്-60ആർ സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം. അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഈ മാസം 24, 25 തീയതികളിലാണ് ഇന്ത്യ സന്ദർശിക്കുന്നത്.
പ്രസിഡന്റ് ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തും.ഡൽഹിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം അഹമ്മദാബാദും ട്രംപ് സന്ദർശിച്ചേക്കും. ഇന്ത്യ-യു.എസ് പ്രതിരോധ ആയുധ നിർമാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്ന് സൈനിക ഹെലികോപ്ടറുകളും ഡൽഹിയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നംസാസ് മിസൈൽ സംവിധാനവുമാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്.

Most Popular

Recent Comments