ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് ഒഴുക്ക്: 60.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു

0

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വാൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിലെ ‘കഞ്ചാവ് തോട്ട’ങ്ങളിൽ നിന്ന് കടത്തിയ 60.5 കിലോ കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച രാത്രി ഒൻപതിനെത്തിയ ധൻബാദ്- ആലപ്പുഴ എക്സ്‌പ്രസ് ട്രെയിനിൽ നിന്നാണ് ആർ.പി.എഫും എക്സൈസും ചേർന്ന് പിടിച്ചെടുത്തത് ആന്ധ്രയിൽ വിളവെടുപ്പ് സീസൺ ആരംഭിച്ചതിനാൽ വൻതോതിലാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്. ‘ശീലാബതി’ ഇനത്തിൽപ്പെട്ട കൂടിയ ഇനം കഞ്ചാവാണ് പിടിച്ചെടുത്തത്.
ആലപ്പുഴ എക്സൈസ് റേഞ്ച് സ്പെഷ്യൽ സ്‌ക്വാഡും ആലപ്പുഴ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും നടത്തിയ സംയുക്ത പരിശോധനയിലാണ് ഉടമയില്ലാത്ത 60.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. വിപണിയിൽ 60 ലക്ഷം വരെ വിലമതിക്കും. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ധൻബാദ് ട്രെയിനിൽ കഞ്ചാവ് വൻതോതിൽ കൊണ്ടുവന്ന് സംഭരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ആർ.പി.എഫുമായി ചേർന്ന് എക്സൈസ് സംഘം ട്രെയിനിൽ പരിശോധന നടത്തിയത്.