പത്തനാപുരത്ത് പാമ്പിനെ പിടിക്കുന്നതിനിടയില്‍ പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ വാവാ സുരേഷിന് കടിയേറ്റു. അണലിയുടെ കടിയേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10നാണ് സംഭവം. വീട്ടിലെ കിണറ്റിലുള്ള അണലി പാമ്പിനെ പുറത്തെത്തിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പാമ്പിനെ പുറത്തെത്തിച്ച ഉടന്‍ അണലി സുരേഷിന്റെ വലത്തേ കയ്യിലെ വിരലില്‍ കടിക്കുകയായിരുന്നു.