HomeBusinessസ്മാര്‍ട്ട് ടയര്‍ ശ്രേണിയുമായി ജെ കെ ടയര്‍

സ്മാര്‍ട്ട് ടയര്‍ ശ്രേണിയുമായി ജെ കെ ടയര്‍

സ്മാര്‍ട്ട് മോണിട്ടറിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങളുള്ള പുതിയ സ്മാര്‍ട്ട് ടയര്‍ ശ്രേണി ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് അവതരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമിക്കുന്നതാണ് സ്മാർട്ട് ടയർ.
.ക്ലൗഡ് അധിഷ്ഠിത മോണിറ്ററിംഗ് സിസ്റ്റവും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവുമായി സംയോജിച്ച് സെന്‍സറുകള്‍ വഴി സമയബന്ധിതമായി ടയറുകളുടെ മെയിന്റനന്‍സ് ആവശ്യകത നിര്‍ണ്ണയിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സംവിധാനമാണിതിന്റെ പ്രത്യേകത.

രാജ്യത്തു ഹൈ പെര്‍ഫോമന്‍സ് ട്രക്കുകള്‍, ബസുകള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ എന്നിവയ്ക്കായുള്ള ടയര്‍ വിപണിയില്‍ ജെ.കെ. ടയറിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്‌ഷ്യം.
ടയര്‍ വിപണിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ ക്ഷമതയും സുരക്ഷയുമുള്ള ടയര്‍ നിര്‍മ്മിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്. ട്രീല്‍ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട് അപ്പിനെ ജെ കെ ടയര്‍ സ്വന്തമാക്കിയതാണ് ഈ നേട്ടത്തിലേക്ക് എത്താന്‍ കമ്പനിക്കു സഹായകമായത്.

Most Popular

Recent Comments