സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയെന്ന് കെ സുരേന്ദ്രന്‍

0

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്.

മുഖ്യമന്ത്രിയും ഓഫീസും നടത്തിയ എല്ലാ അഴിമതികളും അറിയുന്നവരാണ് എം ശിവശങ്കരനും, രവീന്ദ്രനും, ദിനേശന്‍ പൂത്തലത്തും. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്ന കാര്യം ഇവര്‍ക്കറിയാം. അതുകൊണ്ട് തന്നെ രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാണ്. സി എം രവീന്ദ്രന്റെ ജീവന്‍ സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്നും സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.