മധ്യപ്രദേശില്‍ എന്‍ഡിഎക്കും ബിജെപിക്കും ശിവരാജ്‌സിംഗ് ചൗഹാനും ആശ്വാസം. നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ 18 സീറ്റില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ. ആകെ വോട്ടെടുപ്പ് നടന്ന 28ലാണ് ഈ നേട്ടം. ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്ിന് 21 സീറ്റുകള്‍ വേണ്ടിയിരുന്നു. എന്നാല്‍ ഏഴ് സീറ്റില്‍ മാത്രമാണ് അവര്‍ക്ക് ലീഡുള്ളത്. രണ്ട് സീറ്റില്‍ ബിഎസ്പിക്ക് ലീഡുണ്ട്. ഇതോടെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യവിനും ആശ്വാസമായി.