ബീഹാറില്‍ മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ തകരുന്നു. 25 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ ഭൂരിപക്ഷം ഉറപ്പിച്ച് മുന്നേറുകയാണ്. 127 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ മഹാസഖ്യത്തിന് 101 സീറ്റുകളിലാണ് മുന്‍തൂക്കം. മറ്റുള്ളവര്‍ 15ഉം. എല്‍ജെപി അഞ്ച് സീറ്റുകളില്‍ മുന്നിലാണ്. എന്‍ഡിഎയില്‍ ബിജെപിക്ക് വന്‍ കുതിച്ചുചാട്ടമുണ്ട്. 73 സീറ്റിലാണ് ബിജെപി. 48 സീറ്റ് മാത്രമാണ് ജെഡിയുവിന് നിലവില്‍.