ബീഹാറില്‍ മഹാസഖ്യത്തിനെ പിന്നിലാക്കി എന്‍ഡിഎ സഖ്യം മുന്നേറുന്നു. കേവല ഭൂരിപക്ഷത്തിന് മുകളില്‍ നിന്നിരുന്ന മഹാസഖ്യം ഇപ്പോള്‍ പിന്നിലേക്ക് പോവുകയാണ്. 125 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ 105 ഇടത്താണ് മഹാസഖ്യം മുന്നിട്ട് നില്‍ക്കുന്നത്. എന്‍ഡിഎയില്‍ ബിജെപി 67 സീറ്റുകളുമായി മുന്നിലാണ്. ജെഡിയു 51ഉം. മഹാസഖ്യത്തില്‍ ആര്‍ജെഡി 78 സീറ്റില്‍ മുന്നിലുണ്ട്. ഇടതു പാര്‍ടികള്‍ 13 ഇടത്ത് മുന്നേറുന്നു.
ചിരാഗ് കറുത്ത കുതിരയാകാന്‍ സാധ്യതയുണ്ട്. ഏഴിടത്ത് മുന്നേറുകയാണ് എല്‍ജെപി.