നേട്ടമുണ്ടാക്കി ഇടതു പാര്‍ടികള്‍

0

ബിഹാറില്‍ മഹാസഖ്യം വേണ്ടത്ര ശോഭിച്ചില്ലെങ്കിലും മഹാസഖ്യത്തിന്റെ കൂടെ നിന്ന് മത്സരിച്ച ഇടതുപാര്‍ടികള്‍ നേട്ടമുണ്ടാക്കുന്നു. നിലവില്‍ 19 സീറ്റുകളില്‍ ഇടതുപാര്‍ടികള്‍ മുന്നിലാണ്. സിപിഎം എംഎല്‍ എന്ന നക്‌സലൈറ്റ് പ്രസ്ഥാനമാണ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. 29 സീറ്റുകളിലാണ് ഇടതുപാര്‍ടികള്‍ മത്സരിച്ചത്.

കഴിഞ്ഞ തവണ ആര്‍ജെഡിക്ക് എതിരെ മത്സരിച്ച സിപിഎം, സിപിഐ പാര്‍ടികള്‍ ഇത്തവണ തേജസ്വി യാദവിനെ നേതാവായി അംഗീകരിക്കുകയും കോണ്‍ഗ്രസിനൊപ്പം കൂടുകയായിരുന്നു. നിലവില്‍ സിപിഎം, സിപിഐ കക്ഷികള്‍ അഞ്ചിടത്തായി മുന്നേറുകയാണ്.