ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക്

0

സെക്രട്ടറിയറ്റിലെ വിവാദ തീപിടിത്തത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി ഫോറന്‍സിക് വിഭാഗം. പ്രോട്ടോക്കോള്‍ റൂമിലുണ്ടായ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സെക്ഷനിലെ കേടായ ഫാന്‍ ആരോ അബദ്ധത്തില്‍ ഒണാക്കിയപ്പോഴാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളുന്ന തരത്തിലുള്ളതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടാതെ തീപിടിത്തം ഉണ്ടായ മുറിക്കടുത്ത് നിന്ന് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതും സംശയം ഉണ്ടാക്കുന്നു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസ് പൂര്‍ണമായും തള്ളി.