പക്ഷപാതപരമായ പെരുമാറ്റമെന്ന് ആരോപണം നേരിട്ട സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഒടുവില്‍ പിന്മാറുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇ ഡി റെയ്ഡിലാണ് ബാലാവകാശ കമ്മീഷന്‍ നടപടി വിവാദമായത്.
ബിനീഷ് കോടിയേരിയുടെ മകളുടെ അവകാശം ലംഘിക്കപ്പെട്ടു എന്ന് ആക്രോശിച്ചാണ് കമ്മീഷന്‍ അധ്യക്ഷന്‍ ഇഡിയുടെ പരിശോധന തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ട് വയസ്സുള്ള കുഞ്ഞ് സ്വന്തം അമ്മയോടും അമ്മൂമ്മയോടും ഒപ്പം സ്വന്തം വീട്ടില്‍ കഴിയുന്നത് ബാലാവകാശ ലംഘനം ആണെന്നായിരുന്നു കമ്മീഷന്റെ ആക്രോശം. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ ബാലകൃഷ്ണ അവകാശ കമ്മീഷന്‍ ആയെന്നുവരെ പിന്നീട് ആരോപണം ഉയര്‍ന്നു. പ്രതിപക്ഷവും ബിജെപിയും കമ്മീഷന്റെ പക്ഷപാതപരമായ നടപടിക്കെതിരെ രംഗത്ത് വന്നു. ഇതോടെയാണ് ഇഡിക്കെതിരായ നടപടികള്‍ അന്നുതന്നെ അവസാനിപ്പിച്ചെന്ന നിലപാടുമായി ബാലാവകാശ കമ്മീഷന്‍ എത്തിയത്.