കോവിഡ് വ്യാപന ശേഷം ഐഎസ്ആര്‍ഒ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള പിഎസ്എല്‍വി സി 49 റോക്കറ്റ് വിക്ഷേപണത്തില്‍ 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു. ഇതില്‍ 9 എണ്ണം വിദേശ ഉപഗ്രഹങ്ങളാണ്. ഇന്ത്യയുടെ ഇഒഎസ് 1 എന്ന ഉപഗ്രഹമാണ് മറ്റൊന്ന്. കൃഷി, വാനനിരീക്ഷണം, ദുരന്തനിവാരണം എന്നീ ആവശ്യങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുക.