സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു. ബംഗളുരു മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡും ബിനീഷിനെതിരെ എത്തുന്നു. ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കി. ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരാനിരിക്കെയാണ് നടപടി. ബിനീഷ് ലഹരി വ്യാപാരം നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.