സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ബാലകൃഷ്ണ കുടുംബ കമ്മീഷന്‍ ആയി അധപതിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. കമ്മീഷന്‍ നടപടി നിയമ വിരുദ്ധം മാത്രമല്ല, ക്രിമിനല്‍ കുറ്റവുമാണ്. ഈ സാഹചര്യത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണം.
ഇഡി അന്വേഷണത്തെ പ്രതിരോധിക്കാനും അട്ടിമറിക്കാനും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ശ്രമം നിയമവിരുദ്ധവും നിയമത്തോടുള്ള വെല്ലുവിളിയുമാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.