സ്പീക്കര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തി

0

സ്പീക്കര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയില്‍ ഇഡിയോട് വിശദീകരണം ചോദിക്കാന്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ച നടപടി ഇതിന്റെ ഭാഗമാണ്. സ്പീക്കറുടെ നടപടി തെറ്റാണ്. നിയമസഭയുടെ ഒരു അവകാശവും ലംഘിക്കപ്പെട്ടിട്ടില്ല്. ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ ഇഡി ആവശ്യപ്പെട്ടതിനെതിരെയാണ് ജയിംസ് മാത്യു പരാതി നല്‍കിയത്. സ്്പീക്കറുടെ തീരുമാനത്തിനെതിരെ കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.