മുഖ്യമന്ത്രിയുടെ അഡീഷണല്‍ പിഎസിന് ഇഡിയുടെ നോട്ടീസ്

0

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇഡിയുടെ അന്വേഷണം നീളുന്നു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ഐടി വകുപ്പുമായി ബന്ധപ്പെട്ട് എം ശിവശങ്കറുമായി നടത്തിയ അഴിമതിയെ കുറിച്ചാണ് ഇഡിക്ക് അറിയേണ്ടത്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ് സി എം രവീന്ദ്രനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുള്ളത്.