സിപിഎം നടത്തുന്നത് അധോലോക പ്രവര്‍ത്തനം

0

ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ടിയാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിസ്ഥാനത്താണ്. സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം അളക്കുന്നതാണ് ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമം. അന്തസ്സുണ്ടെങ്കില്‍ കോടിയേരി ഉടന്‍ രാജിവെക്കണം. ബിനീഷിന്റെ അധോലോക പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനും അറിയാം.

കെ ഫോണ്‍ പദ്ധതിക്ക് ആരും എതിരല്ല. എന്നാല്‍ ഇതിന് പിന്നിലെ അഴിമതി കണ്ടെത്തുക തന്നെ വേണം. വലിയ ദുരൂഹതയാണ് ഇക്കാര്യത്തില്‍ ഉള്ളത്. മാവോയിസ്റ്റായാല്‍ കൊല്ലണമെന്നുണ്ടോ. മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.