സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധനക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘമെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീട്ടിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്.
ബംഗളുരുവില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തിയത്. സുരക്ഷക്കായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമുണ്ട്. കൂടാതെ ആദായ നികുതി ഉദ്യോഗസ്ഥരുടെ സഹായവും ഇഡിക്കൊപ്പമുണ്ട്. ബിനീഷിൻ്റെ ബിനാമി സ്ഥാപനങ്ങളിലും പരിശോധന ഉണ്ടാകുമെന്നാണ് വാര്‍ത്ത.
കോടിയേരി എന്ന ഈ വീട്ടിലായിരുന്നു അടുത്തുവരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. ബിനീഷിനെതിരെയുള്ള നടപടി തുടങ്ങിയതോടെയാണ് സംസ്ഥാന സെക്രട്ടറി താമസം മാറ്റിയത്.