അര്‍ണബ് അറസ്റ്റില്‍

0

റിപ്പബ്ലിക്ക് ടിവി എഡിറ്ററും രാജ്യത്തെ അതി പ്രശസ്തനായ മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമായിരുന്നു അറസ്റ്റ്.

അന്‍വയ് നായിക്കിന്റെ ഭാര്യ നല്‍കിയ ആത്മഹത്യ പ്രേരണ കേസിലാണ് നടപടി. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിച്ച് അവസാനിപ്പിച്ചതാണ്. എന്നാല്‍ വീണ്ടും പരാതി നല്‍കിയതോടെ അന്വേഷണം വീണ്ടും ആരംഭിക്കുകയായിരുന്നു.കോടതിയില്‍ നിന്നുള്ള സമന്‍സോ, ഉത്തരവോ ഇല്ലാതെയാണ് അര്‍ണബിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പറയുന്നു. തന്നെ കയ്യേറ്റം ചെയ്തതായും അര്‍ണബ് ആരോപിച്ചിട്ടുണ്ട്.