പി ബിജു അന്തരിച്ചു

0

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും വൃക്കകള്‍ തകരാറിലായിരുന്നു. ഇന്ന് രാവിലെ 8.15ന് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു

ഡിവൈഎഫ്‌ഐ, സിപിഎം സംഘടനകളിലെ സൗമ്യ സാന്നിധ്യമായിരുന്നു ബിജു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ബിജു പ്രവര്‍ത്തിച്ചു. അക്രമ സമരങ്ങളെ നിയന്ത്രിക്കാനുള്ള അപാരമായ നേതൃശേഷിയുള്ള നേതാവായിരുന്നു. പാര്‍ലമെന്ററി രംഗത്തേക്കാള്‍ സംഘടനാ പ്രവര്‍ത്തനത്തെ മുറുകെ പിടിച്ച നേതാവ് കൂടിയാണ് പി ബിജു.