വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍

0

വയനാട്ടില്‍ വീണ്ടും പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി വിവരം. പടിഞ്ഞാറത്തറയുടേയും ബാണാസുരസാഗറിന്റേയും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടല്‍ രാവിലെ വരെ തുടര്‍ന്നു. കൂടുതല്‍ പൊലീസ് സേനകള്‍ പ്രദേശത്ത് എത്തികൊണ്ടിരിക്കുകയാണ്.