സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍രെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും ഗുരുതര ആരോപണം. തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസിലും ബിനീഷിന്റെ സ്വാധീനമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ബിനാമിയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബ്ദുല്‍ ലത്തീഫ് എന്ന് ഇഡി പറയുന്നു.
ലഹരിക്കടത്തിലൂടെ ലഭിക്കുന്ന പണം അബുല്‍ ലത്തീഫ് ആണ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്തുള്ള ഓള്‍ഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തില്‍ ഇരുവര്‍ക്കും പങ്കാളിത്തമുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ബിനീഷിനെതിരെ ഗുരുതര ആരോപണമുള്ളത്. 2012 മുതല്‍ 2019 വരെയായി ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ അഞ്ച് കോടിയില്‍പ്പരം രൂപ മയക്ക് മരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍.